Death: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
Medical student dies after jumping from hostel building: വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ്സ് വിദ്യാർത്ഥിനിയാണ് അതിഥി.
തിരുവനന്തപുരം: വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേയ്ക്ക് ചാടി ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ്സ് വിദ്യാർത്ഥിനി എറണാകുളം സ്വദേശിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അതിഥി മരണത്തിന് കീഴടങ്ങിയത്.
ഡിസംമ്പർ 2ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടെറസിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ അതിഥിയെ കണ്ടെത്തിയത്. തുടർന്ന് അതിഥിയെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അതിഥിയുടെ മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.