കൊറോണ വൈറസ്: കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍
വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ ഇരിക്കുന്ന ഈ സമയത്താണ് കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
കോട്ടയം: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അഞ്ജാത വൈറസായ കൊറോണ ഇപ്പോള്‍ കോട്ടയത്തും.
വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ ഇരിക്കുന്ന ഈ സമയത്താണ് കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ നിലവില്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്.
കൊറോണ വൈറസ് ബാധക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ചൈനയില്‍ ഇതുവരെ 830 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചു പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.