Christmas 2022: പുൽക്കൂട്ടിൽ യേശുക്രിസ്തുവിനെ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, പ്രധാനമന്ത്രി മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, മെസി, നടന്‍ വിജയ്, സന്തോഷ് ജോര്‍ജ് കുളങ്ങര ഇങ്ങിനെ പോകുന്നു പുല്‍ക്കൂട്ടിലെ അതിധികളുടെ ലിസ്റ്റ്. മദര്‍ തരേസ ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരും, വിവിധ സഭകളുടെ മത മേലധ്യക്ഷന്മാരും ലൂക്കാസിന്റെ പുല്‍ക്കൂട്ടിലൂണ്ട്.
കോട്ടയം: ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ മൂന്നുരാജാക്കന്മാര്‍ക്കും ആട്ടിടയന്മാര്‍ക്കും ഒപ്പം ഇടംപിടിച്ച് വി ഐ പി കളും വി വി ഐ പികളും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്‍ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്.
ഉണ്ണിയേഴുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി ഉണ്ടാക്കിവച്ചിരിക്കുകയാണ്. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കായിന്റെ പുല്‍ക്കൂട്ടിലുള്ളത്.
Read Also: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, പ്രധാനമന്ത്രി മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, മെസി, നടന്‍ വിജയ്, സന്തോഷ് ജോര്‍ജ് കുളങ്ങര ഇങ്ങിനെ പോകുന്നു പുല്‍ക്കൂട്ടിലെ അതിധികളുടെ ലിസ്റ്റ്. മദര്‍ തരേസ ഉള്‍പ്പെടെയുള്ള വിശുദ്ധന്മാരും, വിവിധ സഭകളുടെ മത മേലധ്യക്ഷന്മാരും ലൂക്കാസിന്റെ പുല്‍ക്കൂട്ടിലൂണ്ട്.
വിശുദ്ധരായവരെ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ സ്ഥാപിക്കുക എന്ന ആശയത്തില്‍നിന്നുമാണ് വ്യത്യസ്ത പുല്‍ക്കൂടിന്റെ ജനനം. വിശുദ്ധരെ മാത്രം പുല്‍ക്കൂട്ടില്‍ വച്ചാല്‍ അത് എല്ലാവരും ഉള്‍ക്കൊള്ളുമോ എന്ന ചിന്തയില്‍നിന്നുമാണ് പ്രമുഖരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ കാരണമെന്ന് ലൂക്കാസ് പറയുന്നു.
ഒന്നരവര്‍ഷക്കാലം കൊണ്ടാണ് പ്രമുഖരുടെ രൂപങ്ങള്‍ ലൂക്കാസ് നിര്‍മിച്ചെടുത്തത്. പ്രതിമകളുടെ മുഖം പ്ളാസ്റ്റർ ഓഫ് പാരീസിലും ശരീര ഘടന ഫോറെക്സ് ഷീറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഉടുപ്പുകൾ തുണിയിൽ തന്നെയുമാണ് ചെയ്തിരിക്കുന്നത്. സിനിമയില്‍ ആര്‍ട്ടുവര്‍ക്കുകള്‍ ചെയ്യുന്ന ലൂക്കാസ് ചിത്രരചനയിലും തത്പരനനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...