Mg University Issue| ഗവേഷണ കേന്ദ്ര ചുമതലയിൽ നിന്ന് മാറ്റിയതിനെതിരെ നന്ദകുമാർ കളരിക്കൽ
കോടതി വരെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയെന്നും നന്ദകുമാർ പറയുന്നു
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. തന്നെ ഗവേഷണ കേന്ദ്രത്തിൻറെ ചുമതലയിൽ നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് അധ്യാപകൻ നന്ദകുമാർ കളരിക്കൽ രംഗത്ത് വന്നു.
കോടതി വരെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയെന്നും അതിൻറെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടിയെന്നും നന്ദകുമാർ പറയുന്നു. ഇതിനാൽ നിയമപരമായി വിഷയത്തിൽ നീങ്ങാനാണ് തൻറെ നിലപാടെന്ന് നന്ദകുമാർ കളരിക്കൽ പറയുന്നു.
ALSO READ: Deepa P Mohanan | ഗവേഷകയുടെ പരാതിയിൽ നടപടി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി
നന്ദകുമാർ കളരിക്കലിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാൻസലർ പദവിയിൽ നിന്നും മാറ്റണമെന്നും നിരാഹാരം കിടക്കുന്ന ഗവേഷക വിദ്യാർഥിനി പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...