Kottayam :  സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കോട്ടയം MG University നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എംജിക്ക് പുറമെ കേരള യൂണിവേഴ്സിറ്റി ഇന്ന് മുതൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം സി.ജെ  പരീക്ഷകളാണ് ഇന്നലെ മാറ്റിയത് യൂണിവേഴ്സിറ്റി വാർത്ത കുറുപ്പിലൂടെ അറിയിച്ചു. 


ALSO READ : University Exams| പരീക്ഷകളിൽ മാറ്റം, കേരളാ യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്


കൂടാതെ സംസ്ഥാനത്തെ കൊല്ലം ആലപ്പുഴ, പത്തനംതിട്ട, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതഗതികൾ വില ഇരുത്തി നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചേക്കും.


ALSO READ : Kerala Heavy Rain : കനത്ത മഴ : ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്.  അതിന്റെ അടിസ്ഥാനത്തിൽ  ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


ALSO READ : Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്


എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ടിന് സമാനമായ ജാഗ്രതയാണ് എല്ലാ ജില്ലകളിലും തുടരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.