Deepa P Mohanan | ഗവേഷകയുടെ പരാതിയിൽ നടപടി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി
ഉന്നതാധികാര സമിതി യോഗത്തിലാണ് നന്ദകുമാറിനെ മാറ്റാനുള്ള തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്മെൻറ് ചുമതല വിസി ഏറ്റെടുത്തു
തിരുവനന്തപുരം: ഗവേഷക വിദ്യാർഥി ദീപ പി മോഹനൻ ജാതി വിവേചന പരാതി ഉന്നയിച്ച എംജി സർവകലാശാലയിലെ (MG University) അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഉന്നതാധികാര സമിതി യോഗത്തിലാണ് നന്ദകുമാറിനെ മാറ്റാനുള്ള തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്മെൻറ് (Nano science department) ചുമതല വിസി ഏറ്റെടുത്തു.
അതേസമയം, നന്ദകുമാർ കളരിക്കലിനെ നാനോ സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമരം അവാസിപ്പിക്കില്ലെന്ന് ഗവേഷക വ്യക്തമാക്കി. നന്ദകുമാറിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് ഗവേഷക ആവശ്യപ്പെടുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തെ തുടർന്നാണ് സർവകലാശാല നാനോ സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റിയത്. കോട്ടയം ഗസ്റ്റ്ഹൗസിൽ വച്ച് എംജി സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവേഷകയുടെ പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഗവർണറെ അറിയിച്ചു.
അധ്യാപകനെതിരായ നടപടി കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഗവേഷക വ്യക്തമാക്കി. നന്ദകുമാറിനെ പിരിച്ചുവിടണമെന്നും വിസി സാബു തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും ഗവേഷക ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...