തിരുവനന്തപുരം: മൈക്രോബയോളജി ലാബിൻ്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീൻ അറിയിച്ചു. കോവിഡ് (Covid) ബ്രിഗേഡിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട കാരണത്താൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ (Medical college hospital) മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം തടസപ്പെടില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങൾക്ക്  ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ  പരിശോധനകൾ മൈക്രോബയോളജി ലാബിൽ തുടർന്നും ലഭ്യമാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും  സൂപ്രണ്ട് അറിയിച്ചു. ഇത്തരമൊരു പ്രചരണം ശ്രദ്ധയിൽ പെട്ടയുടൻ ആർഎംഒയോടും സെക്യൂരിറ്റി ഓഫീസറോടുമൊപ്പം ഇന്ന് വൈകുന്നേരം മൈക്രോബയോളജി ലാബ് സന്ദർശിക്കുകയും പരിശോധനകൾ മൈക്രോബയോളജി ലാമ്പിൽത്തന്നെ  നടത്താനുള്ള സാദ്ധ്യത  പരിശോധിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് 7167 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2674 പേരും വാക്സിൻ സ്വീകരിച്ചവർ


കോവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ആൾക്ഷാമം ഉണ്ടെന്നും അതിനാല്‍ വൈകീട്ട് നാല് മണിക്ക് ശേഷം കോവിഡ് ടെസ്റ്റ് ചെയ്യില്ലെന്നും മൈക്രോബയോളജി ലാബ് ജീവനക്കാര്‍ അറിയിച്ചുവെന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സൂപ്രണ്ട് ഇടപെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.