തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സർക്കാർ സ്കൂളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച അരി കണ്ടെത്തി. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥികൾക്കായി ഉച്ചഭക്ഷണത്തിന് സൂക്ഷിച്ചിരുന്ന അരി കണ്ടെത്തിയത്. പാചകപ്പുരയ്ക്ക് സമീപത്തെ മുറിയിൽ തറയിൽ വിതറിയ നിലയിലായിരുന്നു അരി കണ്ടത്. പരിശോധനയിൽ പാചകക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റില്ലെന്നും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംയുക്ത പരിശോധന സമിതിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നുവരികയാണ്. എന്നാൽ, നെയ്യാറ്റിൻകരയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ പരിശോധനയ്ക്കിടെയാണ് സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തറയിൽ അലക്ഷ്യമായി വിതറിയ നിലയിൽ അരി കണ്ടെത്തിയത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണിത്. കൂടാതെ ഉള്ളിയും, മോശമായ പലവ്യഞ്ജനങ്ങളും കണ്ടെത്തിയിട്ടുണ്ട്.


ALSO READ : കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി മന്ത്രിമാർ


പാചകപ്പുരയിൽ പാചകം ചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തി. എത്രയും വേഗം ഇവരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് എത്തിക്കാനും വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാചകം ചെയ്യുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളിലെ വെള്ളത്തിൻ്റെ പരിശോധനയ്ക്കായി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മന്ത്രിമാർ ഉൾപ്പെടെ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുമ്പോഴാണ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തരത്തിൽ അലംഭാവം ഉണ്ടായിരിക്കുന്നത്.


സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണങ്ങളിലെ നിലവാരത്തെ കുറിച്ച് അക്ഷേപത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷ മന്ത്രിയും തിരുവനന്തപുരത്തും കോഴിക്കോട്ടുമായി സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.