ഇന്ന് നബി ദിനം

തിരുവനന്തപുരം: ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ നബിദിനത്തിന്‍റെ ഭാഗമായി നടക്കും. ഹിജ്‌റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്‍റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദര്‍സകളും കേന്ദ്രീകരിച്ചാണ് ആഘോഷം.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്‍റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക. റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും.