തിരുവനന്തപുരം : ലിറ്ററിന് രണ്ട് രൂപ വെച്ച് ഉയർത്തിയ പാൽ വില വർധന പിൻവലിച്ച് മിൽമ. പച്ച കവറിൽ ലഭിക്കുന്ന മിൽമ റിച്ചിന്റെ വില വർധനയാണ് പിൻവലിച്ചിരിക്കുന്നത്. അതേസമയം മഞ്ഞ പാക്കറ്റിൽ ലഭിക്കുന്ന സ്മാർട്ട് പാലിന്റെ വില വർധന തുടരും. കൊഴുപ്പ് കൂടിയ റിച്ച് പാൽ പഴയ വിലയായ 29 രൂപയ്ക്ക് (അര ലിറ്റർ) തന്നെ ലഭിക്കും. കൊഴുപ്പ് കുറഞ്ഞ ഡബിൾ ടോൺ സ്മാർട്ട് പാലിന്റെ അര ലിറ്ററിന് 25 രൂപയ്ക്കാണ് ഇനി ലഭിക്കുക. നേരത്തെ സ്മാർട്ട് പാലിന് 24 രൂപയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് മാസം മുമ്പായിരുന്നു മിൽമ പാൽ വില ലിറ്ററിന് ആറ് രൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു. വില വർധനവിനെ കുറിച്ച് അറിയിക്കാത്തതിൽ ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് അതൃപ്തിയുണ്ട്. മിൽമയുടെ നീക്കം സർക്കാർ അറിഞ്ഞിട്ടില്ലെന്നും ഇത് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 


ALSO READ : AI camera: കേരളത്തിൽ 726 ഇടങ്ങളിൽ എ ഐ ക്യാമറ; എവിടെയൊക്കെ എന്ന് അറിയാമോ?


മിൽമ‍യാണ് പാൽ വില വർധിപ്പിക്കുന്നതെങ്കിലും അക്കാര്യം സർക്കാരിനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യുന്നതാണ് പതിവ്. അതേസമയം, വില കൂട്ടുകയല്ല ഏകീകരിക്കുകയാണ് ചെയ്തതെന്നാണ് മിൽമയുടെ വിശദീകരണം. കഴിഞ്ഞ ഡിസംബറിൽ പച്ച, മഞ്ഞ കവറുകൾ ഒഴികെയുള്ളവയ്ക്ക് വില കൂട്ടിയിരുന്നു.


മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനത്താകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോയെന്ന ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണിയുടെ മറുപടി. തിളങ്കാഴ്ചത്തെ വാർത്താസമ്മേളനത്തിന് പിറ്റേന്നാണ് വില കൂട്ടിയത്. മിൽമ വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നാണ് മിൽമയുടെ വിശദീകരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.