വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമെന്ന് മന്ത്രി ആന്റണി രാജു
Private Bus: വംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു.
സ്വകാര്യ ബസിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന വരുത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഡിസംബർ 31ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ബസ്സിൽ വിദ്യാർഥികൾക്ക് യാത്രാനിരക്ക് ഇളവ് നൽകുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 31ന് മുൻപ് ഉത്തരവിറക്കി ജനുവരി ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. ബസിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത് കേന്ദ്രസർക്കാർ നിയമപ്രകാരമാണ്.
ALSO READ: മന്ത്രിയുമായുള്ള ചർച്ച വിജയം; സ്വകാര്യബസ് സമരം പിന്‍വലിച്ചു
ബസിന്റെ മുൻഭാഗം, പിൻഭാഗം, ഉൾഭാഗം എന്നിവ ദൃശ്യമാകും വിധത്തിൽ മൂന്ന് ക്യാമറകൾ ഘടിപ്പിക്കാനായിരുന്നു ആവശ്യം. എന്നാൽ മുൻ ഭാഗവും ഉൾഭാഗവും ദൃശ്യമാകുന്ന ഒറ്റ ക്യാമറ ലഭിക്കും എന്ന് സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടതിനെ തുടർന്ന്, ക്യാമറയുടെ എണ്ണത്തിൽ നിർബന്ധമില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച് ആവശ്യപ്രകാരമുള്ള ദൃശ്യങ്ങൾ ലഭ്യമാക്കും വിധം രണ്ട് ക്യാമറകൾ ഘടിപ്പിച്ചാൽ മതിയെന്നും മന്ത്രി അറിയിച്ചു. ക്യാമറ ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തിൽ 5000 രൂപ വരെ സബ്സിഡിയായി സർക്കാരിൽ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.