കൊട്ടാരക്കര: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി എല്ലാവരും മാസ്ക് ധരിച്ചാണ് വീടിനു പുറത്തിറങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വനം വകുപ്പ് മന്ത്രി മാസ്ക് വയ്ക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജുവാണ് മാസ്ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തത്. 


കൊറോണ ചട്ടപ്രകാരം വീടുകളിലും വഴികളിലും എല്ലാം മാസ്ക് ധരിച്ചു വേണം നടക്കാന്‍. ചട്ടം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പിഴയീടാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനായി പ്രത്യേക ബോധവത്കരണവും ശിക്ഷാ നടപടികളും തുടരുന്നതിനിടെയാണ് ഇന്നലെ മന്ത്രി മാസ്ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തത്. 


ഇന്നലെ കൊട്ടാരക്കരയില്‍ നടന്ന പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി കെ രാജു എത്തിയത് മാസ്ക് ധരിക്കാതെയാണ്. റിട്ട. അധ്യാപക ദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഏറ്റുവാങ്ങാന്‍ കൊട്ടാരക്കര സിവില്‍ സ്റ്റേഷനില്‍ എത്തിയതാണ് കെ രാജു.