തിരുവനന്തപുരം: ഇത്തവണത്തെ ഓണം സമ്പന്നമാക്കാൻ എല്ലാ ക്രമീകരണങ്ങളും ഭക്ഷ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നു ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ. ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെ ശക്തമായ വിപണി ഇടപെടൽ നടത്തിവരുന്നുണ്ട്. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓണത്തോടനുബന്ധിച്ചുള്ള സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സു​ഗമമായി നടക്കുന്നുണ്ട്. സെപ്റ്റംബർ മൂന്ന് വൈകിട്ട് നാലുവരെ 65,86,224 കിറ്റുകൾ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എ.എ.വൈ വിഭാഗത്തിൽ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91 ശതമാനവും എൻ.പി.എസ് വിഭാഗത്തിൽ 76 ശതമാനവും കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി. 71 ശതമാനം കാർഡുടമകളും ഭക്ഷ്യ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എൻ.പി.എൻ.എസ് വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരികയാണ്. റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്നും കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു. കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാ​ഗമായി സെപ്റ്റംബർ നാല് ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരമായി സെപ്റ്റംബർ 19ന് റേഷൻ കടകൾക്ക് അവധിയായിരിക്കും. 


ഏഴാം തിയതി വൈകിട്ട് എട്ട് മണിവരെ കിറ്റ് വിതരണമുണ്ടാകും. അതിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 4, 5, 6, 7 എന്നീ തിയതികളിൽ എല്ലാ വിഭാഗം റേഷൻകാർഡുടമകൾക്കും കിറ്റ് വിതരണം ഉണ്ടായിരിക്കും. ഒരോ റേഷൻ ലൈസൻസികൾക്കും 1,000 രൂപ വീതം ഉത്സവ ബത്ത നൽകുവാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.


കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ടൈഡ് ഓവർ ഗോതമ്പ് വിഹിതം നിർത്തലാക്കിയ സാഹചര്യത്തിൽ പോഷകമൂല്യമുള്ളതും സുലഭമായി ലഭിക്കുന്നതുമായ റാഗി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവൻ റേഷൻകടകളിലൂടെയും മറ്റു ജില്ലകളിൽ പഞ്ചായത്തിലെ ഒരു റേഷൻ സർക്കാർ വിതരണം ചെയ്യുവാൻ ഉദ്ദേശിക്കുന്നു. കേന്ദ്രം ലഭ്യാക്കുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു മാസത്തിനകം റേഷൻകടകൾ വഴി വിതരണം ചെയ്യുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: Onam 2022: ഓണം പിറന്നാലും ഉണ്ണി പിറന്നാലും.... കാണം വിറ്റും ഓണം ഉണ്ണണം; ചൊല്ലുകളിലെ ഓണം


 


നിലവിൽ ആവശ്യത്തിന് സ്ഥലസൗകര്യമുള്ള ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന റേഷൻ കടകളെയാണ് കെ-സ്റ്റോർ പദ്ധതിയ്ക്കായി പ്രധാനമായും പരിഗണിക്കുന്നത്. 850 ഓളം റേഷൻ വ്യാപാരികൾ കെ-സ്റ്റോർ പദ്ധതിയുമായി സഹകരിക്കുവാൻ സ്വമേധയാ മുന്നോട്ട് വന്നിട്ടുണ്ട്. മിനി ബാങ്കിംഗ്, ഇ സേവനം, യൂട്ടിലിറ്റി ബിൽ പെയ്‌മെന്റ് സൗകര്യം, ചോട്ടുഗ്യാസിന്റെ വിതരണം, മിൽമ ഉത്പന്നങ്ങൾ, ശബരി ഉത്പന്നങ്ങൾ എന്നിവ റേഷൻകടകളിലൂടെ ലഭ്യമാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു.


ഈ വർഷം മുതൽ ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ഉത്സവസീസണുകളിൽ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ തയാറാക്കി വിൽപ്പന നടത്തുവാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് സ്‌പെഷ്യൽ കിറ്റുകളുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. 1,000 രൂപ നിരക്കിലുള്ള കിറ്റുകളാണ് തയാറാക്കിയിട്ടുള്ളത്.


ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങൾകൂടി തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിലാണ് കിറ്റുകളുടെ വിൽപന ക്രമീകരിച്ചിട്ടുള്ളത്. സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഓർഡറുകൾ ശേഖരിച്ച് വിതരണം ചെയ്തു വരുന്നതായും മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.