തിരുവനന്തപുരം:ദുബായില്‍ നിന്നും യുഎഇ കോണ്‍സുലേറ്റിലേക്ക് അയച്ച പാഴ്സലുകളുടെ കാര്യത്തില്‍ ഒരു രേഖയും ഇല്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാഴ്സലുകളില്‍ മിക്കതും എവിടെ നിന്ന് വന്നുവെന്നോ ആര് അയച്ചുവെന്നോ വ്യക്തമല്ല.


ഇങ്ങനെയുള്ള പാഴ്സലുകളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാഹനത്തില്‍ കൊണ്ട് പോയി വിതരണം ചെയ്തത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.


അതുകൊണ്ട് തന്നെ മന്ത്രി കെടി ജലീല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്,
ആര്‍ക്ക് വേണ്ടി മതഗ്രന്ഥം, ആര് ആവശ്യപെട്ടു,ആര് കൊടുത്തയച്ചു,ആര് സ്വീകരിച്ചു,രേഖകള്‍ വ്യക്തമല്ലാത്ത പാഴ്സലുകള്‍ മുഴുവന്‍ മതഗ്രന്ഥം ആയിരുന്നോ 
എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.എന്ത് ഉറപ്പില്‍ എന്ത് രേഖകളുടെ അടിസ്ഥാനത്തില്‍ ഇവ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ട് പോയി എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്.
പാഴ്സല്‍ ആര്‍ക്ക് വേണ്ടി അയച്ചു എന്ന് വ്യക്തമല്ല,സാധാരണ വിമാനത്താവളത്തില്‍ എത്തിയ പാഴ്സല്‍ വാങ്ങാന്‍ പോകുന്ന ആളിന്‍റെ പാസ്പോര്‍ട്ട് 
ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാങ്ങി വെയ്ക്കാറുണ്ട്.എന്നാല്‍ വിവാദമായ പാഴ്സല്‍ വാങ്ങിയത് ആരെന്നും വ്യക്തമല്ല.


ഫോണില്‍ കിട്ടിയ വിവരം അനുസരിച്ച് ഒരു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ് ആണ് പാഴ്സല്‍ സ്വീകരിച്ചത്,ഇതിന് 81,000 രൂപ അടയ്ക്കുകയും ചെയ്തു.
ഇതിന് മുന്‍പ് വന്ന പാഴ്സലുകള്‍ക്ക് എല്ലാം 10,000 രൂപയില്‍ താഴെയാണ് അടച്ചിരുന്നത്.


ഈ പാഴ്സലുകളില്‍ 28 പാഴ്സലുകള്‍ മന്ത്രി ജലീലിന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിലേക്ക് കോണ്‍സുലേറ്റ്  വാഹനത്തില്‍ കൊണ്ടുപോയി,
അവിടെ നിന്നും സി-ആപ്റ്റ് വാഹനത്തില്‍ ഇവ മലപ്പുറം ജില്ലയിലേക്ക് കൊണ്ട്പോവുകയായിരുന്നു,ഒരു പാഴ്സല്‍ സീ ആപ്റ്റ് വാഹനത്തില്‍ ബെംഗളുരുവിലേക്കും 
കൊണ്ട് പോയി,ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഈ പാഴ്സല്‍ കാര്‍ഗോ കോംപ്ലെക്സില്‍ നിന്നും KL 1 C 6264
എന്ന രജിസ്ട്രെഷനില്‍ ഉള്ള പ്ലാറ്റ്ഫോം ലോറിയിലാണ് കോണ്‍സുലേറ്റില്‍ എത്തിച്ചത്.
അതേസമയം രണ്ട് വര്‍ഷമായി വന്ന ഒരു പാഴ്സലിനെക്കുറിച്ചും യുഎഇ കോണ്‍സുലേറ്റ് അറിയിച്ചില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം കസ്റ്റംസിനെ അറിയിച്ചു..


Also Read:ജലീലിന് കുരുക്ക് മുറുകുന്നു; നയതന്ത്ര പാഴ്സലുകൾക്ക് രണ്ടു വർഷമായി അനുമതി നൽകിയിട്ടില്ല..!


 


2017 ജൂലായില്‍ കൊച്ചി തുറമുഖത്ത് എത്തിയ പാഴ്സലിന് നികുതിയിളവ് ലഭിക്കാനായാണ് യുഎഇ കോണ്‍സുലേറ്റ് അവസാനം
 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് എന്നും പ്രോട്ടോകോള്‍ വിഭാഗം വ്യക്തമാക്കുന്നു.അതേസമയം സ്വര്‍ണ്ണക്കടത്ത് സംഘം പാഴ്സലുകള്‍ സംബന്ധിച്ച തെളിവുകള്‍ 
പോലും അവശേഷിപ്പിക്കാതെ ആസൂത്രിതമായാണ് കള്ളക്കടത്ത് നടത്തിയതെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.


നേരത്തെ തന്നെ യുഎഇ നയതന്ത്ര ഉദ്യോഗസ്തര്‍ മതഗ്രന്ഥം അയച്ചിട്ടില്ല എന്ന് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു,ഈ സാഹചര്യത്തില്‍ 
പാഴ്സലുകളില്‍ മതഗ്രന്ഥം ആയിരുന്നെന്ന ജലീലിന്‍റെ വാദം തകര്‍ന്നിരിക്കുകയാണ്,കൂടുതല്‍ തെളിവുകള്‍ ഇതുമായി ബന്ധപെട്ട് പുറത്ത് വരുന്നത് മന്ത്രി 
ജലീലിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.