മന്ത്രി കെ.രാധാകൃഷ്ണൻറെ കാർ അപകടത്തിൽപ്പെട്ടു
വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
ആറ്റിങ്ങല്‍: മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ ആലോ കോട് അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം.
മന്ത്രി മറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനത്തില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ യാത്രക്കാര്‍ക്കും പരിക്കില്ല. പോലിസിനെ വിവരമറിയിച്ചതിന് ശേഷം മന്ത്രി അതേ വാഹനത്തില്‍ തൃശൂരിലേക്ക് തിരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...