K Rajan Minister| ഏത് സാഹചര്യവും നേരിടാൻ തയ്യാർ, ആവശ്യമെങ്കിൽ മാത്രം കക്കി ഡാം തുറക്കും, നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക്
നിലവിൽ കക്കി ഡാം മാത്രമാണ് ആവശ്യമെങ്കിൽ തുറക്കുക.റോഡുകളും പാലങ്ങളും ഒലിച്ചു പോയ പ്രദേശങ്ങളിൽ എഞ്ചിനിയറിംഗ് ടാസ്ക്ക് ഫോഴ്സിൻറെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്
കോട്ടയം: ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മന്ത്രി കെ.രാജൻ. മന്ത്രി ദുരന്ത സ്ഥലമായ കൂട്ടിക്കലിലേക്ക് തിരിച്ചു. എയർ ലിഫ്റ്റിങ്ങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ കക്കി ഡാം മാത്രമാണ് ആവശ്യമെങ്കിൽ തുറക്കുക.റോഡുകളും പാലങ്ങളും ഒലിച്ചു പോയ പ്രദേശങ്ങളിൽ എഞ്ചിനിയറിംഗ് ടാസ്ക്ക് ഫോഴ്സിൻറെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ എല്ലാ ദുരന്ത സ്ഥലങ്ങളും സന്ദർശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം നാവികസേന ഹെലികോപ്റ്ററുകൾ ദുരന്ത സ്ഥലങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. ഭക്ഷണവും ആവശ്യ വസ്തുക്കളും എത്തിക്കുകയാണ് ലക്ഷ്യം. എന്തയാർ ജെ.ജെ മർഫി സ്കൂൾ ഗ്രൌണ്ടിലായിരിക്കും ഹെലി കോപ്റ്ററുകൾ ലാൻറ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...