മന്ത്രി എം എം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പക്ഷേ ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് (Corona) സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: വൈദ്യുത വകുപ്പു മന്ത്രി എം എം മണിയ്ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മന്ത്രിയുടെ (MM Mani) അഡീഷണൽ സെക്രട്ടയറിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Also read: അധികാരത്തിൽ തുടർച്ചയായ 20 വർഷം; ജൈത്രയാത്ര തുടർന്ന് Narendra Modi
അതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പക്ഷേ ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് (Corona) സ്ഥിരീകരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് പ്രത്യേകിച്ച് ആരോഗ്യ പ്രശങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആശുപത്രിയിൽ പോകാൻ താൽപര്യമില്ലായിരുന്നു.
Also read: Sabarimala Pilgrimage: ഓൺലൈൻ ദർശനം ആചാരങ്ങൾക്ക് യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി
എന്നാൽ മന്ത്രി ആയതുകൊണ്ട് പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയ്ക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. ഇത് നാലാമത്തെ മന്ത്രിയ്ക്കാണ് സംസ്ഥാനത്ത് കോവിഡ് (Covid19) സ്ഥിരീകരിക്കുന്നത്. നേരത്തെ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇ. പി. ജയരാജൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)