ആക്കുളത്തിന്റെ ചരിത്രം ചിത്രങ്ങളിൽ; നേരിട്ടുകണ്ട് അഭിനന്ദിച്ച് മന്ത്രി
റിവൈവ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി നേരിട്ടെത്തിയത്
തിരുവനന്തപുരം: സുസ്ഥിര വിനോദസഞ്ചാര വികസനത്തിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ടൂറിസം ക്ലബ്ബ് അംഗങ്ങളെ നേരിട്ടുകണ്ട് അഭിനന്ദിച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആക്കുളം ടൂറിസ്റ്റ് സെന്ററില്‍ നടപ്പിലാക്കിയ റിവൈവ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായ ടൂറിസം ക്ലബ്ബ് അംഗങ്ങളെയാണ് മന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചത്.
വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കലാപരവും സാങ്കേതികപരവുമായ കഴിവുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണിത്. ആക്കുളം ടൂറിസ്റ്റ് സെന്ററിന്റെ ചുറ്റുമതിലില്‍ ആക്കുളത്തിന്റെ ചരിത്രമടങ്ങിയ ചിത്രങ്ങള്‍ വരച്ചതും കേന്ദ്രത്തിലെ കേടായ വിളക്കുകളും മറ്റ് ഇലക്ട്രിക് ജോലികളും പൂര്‍ത്തിയാക്കിയതും ടൂറിസം ക്ലബ് അംഗങ്ങളാണ്.
ALSO READ: ബാരിക്കേഡ് കടലിലെറിഞ്ഞു,വള്ളത്തിന് തീയിട്ടു; വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷമാകുന്നു
കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിനിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രശംസാ ഫലകവും മന്ത്രി വിതരണം ചെയ്തു. ഇവിടെ ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹസിക ടൂറിസം കേന്ദ്രവും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...