തിരുവനന്തപുരം: കേരളത്തിന്‍റെ ഗ്രാമീണത ഇപ്പോൾ ലോക ടൂറിസം ട്രെൻഡ് ആണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് നടപ്പിലാക്കിയ വില്ലേജ് ടൂറിസം എന്ന ആശയം വലിയവിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനകത്ത് നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിന്‍റെ ഗ്രാമീണ ജീവിതം അനുഭവിക്കാനായി നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുകെ, കാനഡ, ജർമ്മനി,പോളണ്ട്, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്ത് വിവിധ ജില്ലകളിൽ നിന്നുള്ള മലയാളികളും ഗ്രാമീണതയെ അനുഭവിച്ചറിയാനായി എത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു.


മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


കേരളത്തിന്‍റെ ഗ്രാമീണത ഇപ്പോൾ ലോക ടൂറിസം ട്രെൻഡ്...‌
ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് നടപ്പിലാക്കിയ വില്ലേജ് ടൂറിസം എന്ന ആശയം വലിയവിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനകത്ത് നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിന്‍റെ വില്ലേജ് ജീവിതം അനുഭവിക്കാനായി നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.


തഴപ്പായ നിര്‍മാണം, കള്ളുചെത്ത്, മീന്‍ പിടുത്തം എന്നിങ്ങനെ നമ്മുടെ ഗ്രാമങ്ങളിലെത്തി അവിടെ നമ്മുടെ രീതികളോട് ഇണങ്ങി ജീവിച്ചുകൊണ്ടാണ് സഞ്ചാരികള്‍ വില്ലേജ് ലൈഫ് ആസ്വദിക്കുന്നത്. നാടന്‍ ഭക്ഷണം, വള്ളങ്ങളിലെ യാത്ര, കയറുപിരിക്കല്‍, ഓലമെടയല്‍, തെങ്ങുകയറ്റം, മൺപാത്ര നിർമ്മാണം, കൈത്തറി നെയ്ത്ത്, ശിക്കാര, തോണി, കയാക്ക്, ഓട്ടോറിക്ഷ യാത്ര എന്നിങ്ങനെ സഞ്ചാരികൾക്കായി ഉത്തരവാദിത്ത ടൂറിസം മിഷൻ ഗ്രാമീണത ആസ്വദിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.


ALSO READ: Goa: ​അനുമതിയില്ലാതെ വിനോദസഞ്ചാരികൾക്കൊപ്പം സെൽഫിയെടുക്കരുത്; പുതിയ നിർദേശങ്ങളുമായി ​ഗോവ ടൂറിസം വകുപ്പ്


യുകെ, കാനഡ, ജർമ്മനി,പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനകത്ത് വിവിധ ജില്ലകളിൽ നിന്നുള്ള മലയാളികളും ഗ്രാമീണതയെ അനുഭവിച്ചറിയാനായി എത്തുന്നുണ്ട്. 20 പേരടങ്ങുന്ന മലയാളി വനിതകളുടെ ഗ്രൂപ്പ് ഗ്രാമങ്ങളിൽ ചെലവഴിക്കാനായി എത്തിയത് എടുത്തുപറയേണ്ടതാണ്.


കുമരകം, അയ്മനം, മറവൻതുരുത്ത്, എഴു മാന്തുരുത്ത്, വൈക്കം, ബേക്കൽ, ആദികടലായി, കണ്ണൂർ, മറയൂർ, കാന്തല്ലൂർ, ചെറുവയൽ, ചേകാടി എന്നിവിടങ്ങളിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജുകളിൽ സഞ്ചാരികളെത്തുന്നത്. കേരളത്തിന്റെ ആതിഥേയമര്യാദയും മതനിരപേക്ഷ മനസ്സും സഹജീവി സ്നേഹവുമെല്ലാം അനുഭവിച്ചറിഞ്ഞുകൊണ്ട് ഇനിയും വരാമെന്ന ഉറപ്പിലാണ് ഓരോ സഞ്ചാരിയും തിരിച്ചുപോകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.