വ്യാപാര - വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കൽ: കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി
ഓഗസ്റ്റ് 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചത്
തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര - വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചത്. തദ്ദേശമന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചതാണ് ഇക്കാര്യം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ ലൈസൻസ് പുതുക്കുന്നത് ഏപ്രില്‍ 30വരെ കാലാവധി നീട്ടിനല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതെന്ന് തദ്ദേശമന്ത്രി പറഞ്ഞു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവർ കാലവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് 2022-2023 വര്‍ഷത്തെ ലൈസന്‍സ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിനല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...