തിരുവനന്തപുരം: വ്യവസായ വകുപ്പ് കിറ്റെക്‌സില്‍ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി പി രാജീവ്.  അവിടെ നടന്നത് മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണെന്ന് പറഞ്ഞ മന്ത്രി  പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യവസായ വകുപ്പിന്റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.


Also Read: PSC പരീക്ഷ നാളെ മുതൽ; കൊവിഡ് ബാധിതർക്കും എഴുതാം 


 


കൂടാതെ കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തുമെന്നും പറഞ്ഞു. 


നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.  സർക്കാർ തുടർച്ചയായി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് സർക്കരുമായി ഒപ്പിട്ട 3500 കോടിയുടെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നതായി കിറ്റെക്സ് ഇന്നലെ അറിയിച്ചിരുന്നു.  


Also Read: Karippur Gold Smuggling Case: മുഖ്യപ്രതി സൂഫിയാൻ കീഴടങ്ങി 


കിറ്റെക്സ് നൽകിയ പരാതി അനുസരിച്ച് ഒരു മാസത്തിനിടെ കിഴക്കമ്പലത്തെ ഫാക്ടറിയിൽ 11 തവണ പരിശോധന നടത്തിയെന്നാണ്.  എന്നാൽ ഈ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്മാർ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തുകയോ ഇവർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല.  എങ്കിലും പരിശോധനകൾ മുന്നോട്ട് പോകുകയാണെന്നും ഇങ്ങനെ പോയാൽ ശരിയാകില്ലയെന്നും സാബു ജേക്കബ് പ്രതികരിച്ചിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.