കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് (Minister PA Muhammad Riyas). പരിശോധനയിൽ മദ്യകുപ്പികളും വൃത്തിഹീനമായ സാഹചര്യവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING


ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രിയാണ് റസ്റ്റ് ഹൗസിൽ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാനാണ് വടകര  റസ്റ്റ് ഹൗസിൽ സന്ദർശനം നടത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.



റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായിരുന്നു. മദ്യകുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാ​ഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.