തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാര്‍ വീട്ടിലെത്തി റീഡിങ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനം പുനസ്ഥാപിച്ചു കൊണ്ട് വാട്ടര്‍ അതോറിറ്റി എംഡി ഉത്തരവിറക്കി. എസ്എംഎസായി ബില്‍ നല്‍കുന്നതിനെതിരേ പരാതി വ്യാപകമായതോടെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സ്‌പോട്ട് ബില്ലിങ് സംവിധാനം പുനസ്ഥാപിക്കാന്‍ എംഡിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഇതു സംബന്ധിച്ച ഉത്തരവ് എംഡി എസ്. വെങ്കടേസപതി ഐഎഎസ് പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി റീഡിങ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനമാണു വീണ്ടും നടപ്പാക്കുന്നത്.  6 മാസം മുന്‍പാണു വാട്ടര്‍ ബില്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. 2 മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി ബില്ലിന്റെ പ്രിന്റൗട്ട് നല്‍കുന്നതായിരുന്നു സ്‌പോട്ട് ബില്ലിങ് സംവിധാനം. ഓണ്‍ലൈനിലേക്കു മാറിയതോടെ മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് ഷീറ്റിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം എസ്എംഎസിലൂടെ ബില്‍ അയച്ചുകൊടുക്കുകയായിരുന്നു. 


ഉപയോക്താക്കളില്‍ പലര്‍ക്കും യഥാസമയം എസ്എംഎസ് ലഭിക്കുന്നില്ലെന്നും പലരുടെയും മൊബൈല്‍ നമ്പറുകള്‍ ജല അതോറിറ്റി രേഖകളിലില്ലെന്നും പരാതിയുയര്‍ന്നു. പ്രായമായ ഉപയോക്താക്കളുടെ സാങ്കേതിക പരിജ്ഞാനക്കുറവും പ്രശ്‌നങ്ങള്‍ക്കിടയാക്കി. കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കാന്‍ ജീവനക്കാര്‍ എത്തുമ്പോഴാണ് ബില്‍ അടച്ചില്ലെന്നതു പലരും അറിയുന്നത്. എസ്എംഎസ് വരുന്ന ബില്‍ ശ്രദ്ധയില്‍ പെടാതെ പോവുകയും തുടര്‍ന്നു വരുന്ന ബില്ലില്‍ മുന്‍ബില്‍ അടയ്ക്കാതതിനാലുള്ള പിഴുയും ചേര്‍ത്ത് പലര്‍ക്കും ബില്‍ അടയ്‌ക്കേണ്ട സാഹചര്യവും മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്‌പോട്ട് ബില്ലിങ് പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.