ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പുരസ്ക്കാര നിർണയം പുനഃപരിശോധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിന് ഒരു റോളുമുണ്ടായിരുന്നില്ല എന്ന് സജി ചെറിയാൻ പറഞ്ഞു. അർഹതപ്പെട്ടവർക്കാണ് പുരസ്കാരം നൽകിയത്. അതിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തെളിവുണ്ടെങ്കിൽ നിയമപരമായി നേരിടാമെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ:


‘‘അവാർഡ് നിർണയത്തിൽ രഞ്ജിത്തിന് യാതൊരു റോളും ഇല്ല. ജൂറിയെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങളിലൂടെയാണ്. അതിൽ ഒരുതരത്തിലും ഇടപെടാൻ അദ്ദേഹത്തിനു കഴിയില്ല. കേരളം കണ്ട ചലച്ചിത്രരംഗത്തെ ഏറ്റവും മാന്യനായ ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഈ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. സാംസ്കാരിക വകുപ്പിനു കീഴിൽ ഏറ്റവും ഭംഗിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. നിഷ്പക്ഷമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.’’


‘‘ലോകത്തിലെ അതിപ്രശസ്തരായ അംഗങ്ങളാണ് ജൂറിയിൽ ഉള്ളത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നൽകിയതിനെ ആർക്കെങ്കിലും നിഷേധിക്കാൻ സാധിക്കുമോ? അതിനു തൊട്ടുതാഴെയുള്ളവർക്കും പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഫുൾ എപ്ലസ് കിട്ടിയവർ മാത്രമല്ലല്ലോ മികച്ചവർ. ഒരു എ പ്ലസ് കുറഞ്ഞവർ മോശക്കാരാണെന്നു പറയാൻ സാധിക്കുമോ? അവരെല്ലാം നല്ല കലാകാരന്മാരാണ്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നൽകിയത്. ആർക്കും അതിൽ പരാതി നൽകാൻ സാധിക്കില്ല. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.  അവാർഡ് നിർണയ സമിതിക്കാണ് ഉത്തരവാദിത്തം. തെളിവുണ്ടെങ്കിൽ നിയമപരമായി നേരിടാം.’’



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.