കൊല്ലം: സിനിമാ റിവ്യൂ വിഷയത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് സർക്കാർ വ്യക്തത വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ കൊല്ലത്ത് പറഞ്ഞു. സിനിമ വ്യവസായം നിലനിൽക്കണമെങ്കിൽ ക്രിയേറ്റീവ് ആയിട്ടുള്ള ചില നടപടിക്രമങ്ങൾ സ്വീകരിച്ചേ മതിയാകൂ. ഇപ്പോൾ കോടതിയുടെ മുന്നിൽ നിൽക്കുന്നതുകൊണ്ട് കോടതിയുടെ പരാമർശം കൂടി പരിഗണിച്ച് ഗവൺമെൻറ് ചില തീരുമാനങ്ങൾ കൈക്കൊള്ളും. ഡിജിപി പ്രോട്ടോകോൾ തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ വിനായകൻറേത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നും കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുക ഇങ്ങനെ 


വിനായകൻ "കലാകാരൻ അല്ലേ ; ഒരു കലാപ്രവർത്തനമായി സംഭവത്തെ കണ്ടാൽ മതി. കലാകാരന്മാർക്ക് ഇടയ്ക്കിടെ കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനായി പോയെന്നേയുള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല "- മന്ത്രി പറഞ്ഞു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.