ലഹരിവിരുദ്ധ ഗാനം മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഗാനം പുറത്തിറക്കിയത്.
കവി പ്രഭാവർമ്മയുടേതാണ് ഗാനത്തിന്റെ വരികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...