മഹാത്മാ അയ്യങ്കാളിയെ പോലുള്ളവരുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് Minister V Sivankutty
ജാതി-മത വേർത്തിരിവുകൾ സമൂഹത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവചരിത്രം രാജ്യത്താകെ പാഠപുസ്തകങ്ങളിൽ (Text books) ഉൾപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ വെള്ളയമ്പലത്തെ മഹാത്മാ അയ്യങ്കാളി സ്‌ക്വയറിൽ കേരള പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയെ (Education Department) വർഗീയവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർക്കും. മഹാത്മാ അയ്യങ്കാളി എന്തിനു വേണ്ടി നിലകൊണ്ടോ അതിനെ സ്വജീവിതത്തിൽ എതിർക്കുന്നവർ ഇന്ന് അദ്ദേഹത്തെ കൊണ്ടാടുന്നു. ജാതി മത വേർതിരിവുകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു മഹാത്മാ അയ്യങ്കാളിയുടെ ജീവിതം. മഹാത്മാ അയ്യങ്കാളി ഉയർത്തിപ്പിടിച്ച ആശയങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇനിയും നടപ്പായിട്ടില്ല.
ALSO READ: Heavy wind: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
ജാതി-മത വേർത്തിരിവുകൾ സമൂഹത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ജി ആർ അനിൽ, അഡ്വ.ആന്റണി രാജു,കെ സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...