V Sivankutty: പെണ്‍കുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
Napkin vending machines: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ നാപ്കിൻ വെന്റിങ് മെഷീന്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ നാപ്കിൻ വെന്റിങ് മെഷീന്‍ സ്ഥാപിക്കുന്നത്.
അതേസമയം, ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനോത്സവം. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കം മെയ് 27ന് മുമ്പ് പൂർത്തിയാക്കും. പുതിയ അധ്യയന വർഷത്തിൽ 47 ലക്ഷം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്കൂൾ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്എസ്എൽസി ഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി ഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 25ാം തിയതി ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം പുറത്തുവന്നതിന് പിന്നാലെ ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷാ ഫലം വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25ന് ഹയർ സക്കൻഡറി വിഭാഗത്തിന്റെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
5,42,960 വിദ്യാർഥികളാണ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. 4,42,067 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ്. 2,960 പരീക്ഷാ സെന്ററുകളാണുണ്ടായിരുന്നത്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയ്ഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയ്ഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്ന് 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളും പരീക്ഷയെഴുതി. ഹയർ സെക്കണ്ടറി പരീക്ഷയ്ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്.
എസ്എസ്എൽസി ഫലങ്ങൾ എവിടെ അറിയാം?
1. www.prd.kerala.gov.in
2. result.kerala.gov.in
3. examresults.kerala.gov.in
4. https://pareekshabhavan.kerala.gov.in
5. https://sslcexam.kerala.gov.in
6. https://results.kite.kerala.gov.in
ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
എസ്എംഎസ് വഴി എസ്എസ്എൽസി ഫലം എങ്ങനെ പരിശോധിക്കാം?
ഓൺലൈനായി ഫലം പരിശോധിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴി ഫലം പരിശോധിക്കാൻ സാധിക്കും.
കേരളം10രജിസ്ട്രേഷൻ നമ്പർ എന്ന് ടൈപ്പ് ചെയ്ത് 56263 എന്ന നമ്പരിലേക്ക് അയയ്ക്കുക.
ഫലം മൊബൈൽ ആപ്പ് വഴി എങ്ങനെ ലഭിക്കും?
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സഫലം എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഫലം പരിശോധിക്കാനായി നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.
നിങ്ങൾ നൽകിയ വിശദാംശങ്ങൾ ശരിയാണെങ്കിൽ അടുത്ത വിൻഡോയിൽ നിങ്ങളുടെ ഫലം കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...