തിരുവനന്തപുരം: നായകടിയേറ്റുള്ള മരണങ്ങൾ എല്ലാം ഇനി വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്.ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്തുകയും പേ വിബാധയ്കുള്ള സാധ്യതകൾ പരിശോധിക്കുകയും വേണം. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 


അഗളിയിൽ തെരുവ് നായ ആക്രമണം


അട്ടപ്പാടി ഗൂളിക്കടവിൽ തെരുവ് നായ ആക്രമണം സ്കൂൾ വിദ്യാർത്ഥികളടക്കം നല് പേർക്ക് കടിയേറ്റു. അഗളി ജി.വി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മെൽവിൻ ജോബിക്കും, പത്താം ക്ലാസിലെ മധു മിത്രക്കും, ചിറ്റൂർ സ്വദേശി അജയ്ക്കും, അഗളി സ്വദേശി ഷൈജു ശിവരാമനുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർക്ക് ഇഞ്ചക്ഷൻ നൽകിയ ശേഷം വിട്ടയച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.