Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്
Wayanad Landslide Latest Updates: താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തനങ്ങൾക്കായി പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ് തല ക്രമീകരണങ്ങൾ വിലയിരുത്തി.
ദുരന്തബാധിത പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായി എടുക്കണം. ആവശ്യമെങ്കിൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കണം. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണമെന്നും മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദേശം നൽകി.
ഇതിനിടെ ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തിന്റെ 200 അംഗങ്ങൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ എത്തിക്കും.
330 അടി ഉയരമുള്ള താൽക്കാലിക പാലം എത്തിക്കാനും ശ്രമം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കോഴിക്കോട് സൈനിക ക്യാമ്പിൽ കൺട്രോൾ റൂം തുറക്കും. തിരുവനന്തപുരത്ത് നിന്ന് കരസേനയുടെ കൂടുതൽ അംഗങ്ങൾ എത്തും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.