Trivandrum:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു. മന്ത്രി വിഎൻ വാസവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി ജില്ലകളിൽ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും സഹകരണ മന്ത്രി പറഞ്ഞു. അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.


ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്


അതേസമയം കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം തൂങ്ങിമരിച്ചു. തേലപ്പള്ളി സ്വദേശി മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുകുന്ദൻ ജീവനൊടുക്കിയത്.


ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി


കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.