Ministers Resign | മന്ത്രിസഭ പുനഃസംഘടന; അഹമ്മദ് ദേവർ കോവിലും ആൻറണി രാജുവും രാജിവെച്ചു
Antony Raju and Ahamed Devarkovil Resigned: കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക.
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവർ കോവിൽ മന്ത്രി സ്ഥാനം രാജിവെച്ചു. ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവും മന്ത്രി സ്ഥാനം രാജിവെക്കും. കെബി ഗണേശ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക. ഗതാഗത വകുപ്പ് ഗണേശ്കുമാറിനും, തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഒരു രൂപ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണ് താൻ മന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങുന്നതെന്ന് ആൻറണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.