പാലക്കാട്: വാളയാര്‍ അട്ടപ്പളളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. ജനുവരി 12ന് മരിച്ച മൂത്തകുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് അമ്മ ഭാഗ്യം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വർഷം മുൻപായിരുന്നു സംഭവം. ബന്ധുവാണു പീഡിപ്പിച്ചത്. അന്ന് അയാളെ താക്കീതു ചെയ്തിരുന്നതാണ്. പീഡന വിവരം കുട്ടി മരിച്ച അന്നുതന്നെ പൊലീസിനെയും അറിയിച്ചിരുന്നു. പലതവണ താക്കീതു ചെയ്തെങ്കിലും കുട്ടിയെ ഉപദ്രവിക്കുന്നതിൽനിന്നു ഇയാൾ പിൻമാറിയില്ലെന്നും ഇവർ വെളിപ്പെടുത്തി.


എന്നാല്‍, ബന്ധു മൂത്തകുട്ടിയെ പലവട്ടം പീഡിപ്പിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കിയിട്ടും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസത്തിന് ശേഷമാണ് ഇളയകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ആദ്യ മരണവിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിഞ്ഞതു പോലുമില്ല. മൂത്തകുട്ടി മരിച്ചതിന് ശേഷമാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സിറ്റിങ് നടത്തുകയും രണ്ട് മരണങ്ങളെ കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്.