കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ഠിക്കുകയാണ്. വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് ഇപ്പോഴിതാ നടി ഗായത്രി വര്‍ഷ രംഗത്തെത്തിയിരിക്കുകയാണ്.  തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റത്തെ സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് നേരത്തെ മിനു പറഞ്ഞിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അം​ഗത്വം, ​ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജു


അക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഗായത്രി വർഷ.  സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മിനു തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വർഷ പറയുന്നത്.  'ടാ തടിയ' എന്ന സിനിമയുടെ സെറ്റില്‍ വച്ച് മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്നുതന്നെ മിനു തന്നോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയ ഗായത്രി വര്‍ഷ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍  ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്നും പറഞ്ഞു. 


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ അടിപൊളി വാർത്ത; DA DR ൽ ഇത്രയും വർദ്ധനവ്!


ഇനി ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ലയെന്നും പരാതിയുമായി വരുന്നവര്‍ പരാതിയുമായി വരട്ടെ അതിന് വ്യക്തമായ നിയമനടപടി ഉണ്ടാകട്ടെ എന്നും. കക്ഷി രാഷ്ട്രീയത്തില്‍ ആരോപിതാക്കള്‍ എവിടെ നില്‍ക്കുന്നു എന്നത് ഇവിടെ വിഷയമാകരുത് എന്നാണ് തന്‍റെ നിലപാടെന്നും ഗായത്രി വര്‍ഷ വ്യക്തമാക്കി. 


Also Read: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല


അതേ സമയം നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെയും ഗുരുതര ആരോപണമാണ് നടി മിനു മുനീർ ഉന്നയിച്ചിരിക്കുന്നത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീര്‍ പറഞ്ഞത് മാത്രമല്ല  സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞതായും നടി ആരോപിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്