കോഴിക്കോട്:  വടകരയില്‍ നിന്നും കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അറക്കിലാട്ട് സ്വദേശി ശ്രീജേഷിനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ശ്രീജേഷിന് പോലീസിന്‍റെ സന്ദേശം ലഭിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് വേനൽമഴ 3 ദിവസം കൂടി തുടരും; എറണാകുളത്തും ഇടുക്കിയിലും ഇന്ന് യെല്ലോ അലർട്ട്


കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാരും ബന്ധുകളും തിരഞ്ഞിറങ്ങി. ഒരു രാത്രി മുഴുവനും ബന്ധുക്കൾ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.  ശേഷം ഇന്നലെ രാവിലെ ഒരു വീടിനു മുന്നില്‍ ശ്രീജേഷിന്‍റെ ബൈക്ക് കണ്ടെത്തിയ ബന്ധുക്കള്‍ പരിസര പ്രദേശങ്ങളില്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചു. 


Also Read: നന്ദി മണി രത്‌നം; തമിഴ് ഇൻഡസ്ട്രിയുടെ സ്വപ്നം ഇത്രയും മനോഹരമാക്കിയത്തിന്; പൊന്നിയിൻ സെൽവൻ 2 റിവ്യൂ 


ശ്രീജേഷ് മരപ്പണിക്കാരനായിരുന്നു.  ഇയാളുടെ ബൈക്ക് കണ്ടെത്തിയ സ്ഥലത്തിനു സമീപത്തായി നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിക്കെത്തിയിരുന്നു. ഇത് മനസിലാക്കിയ ബന്ധുക്കള്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ശ്രീജേഷിന്‍റെ മൃതശരീരം കണ്ടെത്തിയത്.  വീടിന്‍റെ വാതില്‍ ഉള്ളില്‍നിന്നും അടച്ച നിലയിലായിരുന്നു. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ്.  വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ സംഭവവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പോലീസുകാർ പറയുന്നത്. മുൻപ് എപ്പോഴെങ്കിലും ചെയ്ത നിയമലംഘനത്തിന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ചൊവ്വാഴ്ച അയച്ചതാകാം എന്നാണ് പോലീസ് വിലയിരുത്തൽ.  ശ്രീജേഷിന്‍റെ മൃതദേഹം പൊസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോള‍ജിലേക്ക് മാറ്റിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.