കണ്ണൂർ: കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമം​ഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റൂർ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരൂളിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. യുവതിയുടെ മൃതദേഹത്തിന് സമീപം രക്തക്കറയുണ്ട്.


ALSO READ: ഇടുക്കി ചിന്നക്കനാലിൽ അപകടത്തിൽ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു


യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വീട് ഷിജുവിനെ നോക്കാൻ ഏൽപ്പിച്ച് വിനോദയാത്ര പോയിരിക്കുകയായിരുന്നു. വീട്ടിൽ വളർത്തുനായ്ക്കൾ ഉള്ളതിനാൽ ഇവയെ പരിചരിക്കാനും ഷിജുവിനെ ഏൽപ്പിച്ചിരുന്നു.


ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.


അനിലയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് യുവതിയെ കാണാനില്ലെന്ന പരാതി നൽകിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം


യുവതി എങ്ങനെ അന്നൂരിലെ വീട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്. വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത് അന്നൂരിൽ നിന്ന് 22 കിലോമീറ്റർ അകലെയാണെന്നതിലും ദുരൂഹത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.