Mission Arikomban: അരിക്കൊമ്പൻ ദൗത്യം നീളുന്നത് നഷ്ടം വരുത്തുന്നത് ഖജനാവിന്; ഓരോ ദിവസത്തേക്കും ചിലവാകുന്ന പണത്തിന്റെ കണക്ക്
Mission Arikomban Idukki: അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. ദൗത്യം അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്‍ നിന്നും വന്‍ തുക ഇനിയും നഷ്ടമാകും.
തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിനായി സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ. കുങ്കിയാനകള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി നാല്‍പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. ദൗത്യം ഇത്തരത്തിൽ അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്‍ നിന്നും വന്‍ തുക ഇനിയും നഷ്ടമാകും.
അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. 301 കോളനിയിലാണ് നിലവില്‍ കുങ്കിയാനകൾക്ക് താവളം ഒരുക്കിയിരിക്കുന്നത്. ആനകള്‍ക്കാവശ്യമായ തീറ്റ എത്തിക്കുന്നതിന് പ്രാദേശിക കരാര്‍ നല്‍കിയിരിക്കുകയാണ്. കുങ്കിയാനകള്‍ക്കൊപ്പം പാപ്പാന്‍മാരും സഹായികളും ഉള്‍പ്പടെ പത്ത് പേരാണ് 301 കോളനിയിൽ താമസിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വനം വകുപ്പ് എത്തിച്ച് നല്‍കും.
ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ദൗത്യത്തിനായി എത്തിയിരിക്കുന്ന 25 അംഗ ഉദ്യോഗസ്ഥ സംഘം, താമസിക്കുന്നത് മതികെട്ടാന്‍ ചോല വൈല്‍ഡ് ലൈഫ് ഡോര്‍മെറ്ററിയിലാണ്. ദൗത്യം നടപ്പിലാക്കുന്നത് വരെ കുങ്കിയാനകളും പ്രത്യേക സംഘവും ചിന്നക്കനാലില്‍ തുടരാനാണ് നിലവിലെ തീരുമാനം. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ദൗത്യം എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല. നാട്ടുകാരുടെ ആശങ്കയ്‌ക്കൊപ്പം അരിക്കൊമ്പൻ മൂലം ലക്ഷങ്ങളുടെ നഷ്ടം കൂടി സഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...