ഇടുക്കി : അരിക്കൊമ്പൻ കാട്ടാനയെ പിടികൂടാനുള്ള നടപടിയെ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധവുമായി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച് കുങ്കിയാനകളെ പാർപ്പിച്ച ഇടത്തേക്കാണ് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. മിഷൻ അരിക്കൊമ്പൻ നടത്താൻ സാധിക്കില്ലയെന്ന് ഹൈക്കോടതിയുടെ വിദഗ്ധ സമിതി തീരുമാനത്തെ അംഗീകരിക്കാനാകില്ലയെന്നും നാട്ടുകാർ പറഞ്ഞു.  ഇതെ തുടർന്ന് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ നാളെ മാർച്ച് 30 വ്യാഴാഴ്ച ജനീകിയ ഹർത്താൽ നടത്താൻ തീരുമാനിച്ചു. രാവിലെ 6 മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വനം വകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി. വംന വകുപ്പ് കോടതിയെ തെറ്റിധരിപ്പിച്ചെന്നും വിഷയത്തിൽ വകുപ്പ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. തങ്ങൾ പിരിഞ്ഞ് പോകാൻ നേരത്ത് പോലീസിനെ എത്തിച്ച് പ്രദേശത്തെ സംഘർഷാവസ്ഥയാണെന്ന് പുറംലോകത്തെ തെറ്റിധരിപ്പിക്കാനുള്ള ശ്രമിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലയെന്നും നാട്ടുകാർ പറഞ്ഞു.


ALSO READ : Mission Arikomban: അരിക്കൊമ്പൻ വിഷയത്തിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതല്ലേ ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി; സർക്കാരിന്റെ വിഷയം ആനയുടെ ആക്രമണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ


അപകടകാരിയായ ആനയെ പിടികൂടുന്നതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ല. അരിക്കൊമ്പനെ പിടികൂടുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലയെന്ന് കോടതി നിലപാടെടുത്തു. പകരം ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് അതിന്റെ സഞ്ചാരപഥം മനസ്സിലാക്കി അവിടെയുള്ള കോളനികൾ ഒഴിപ്പിച്ചാൽ മതിയെന്ന് കോടതി നിരീക്ഷിച്ചു. 301 കോളനികളാണ് ആനയുടെ സഞ്ചാരപഥത്തിലുള്ളത്.


എന്നാൽ 301 കോളനികളെ ഒഴിപ്പിച്ചാൽ തീരുന്ന പ്രശ്നമല്ല ഇതെന്നും തങ്ങളുടെ ജീവന്റെ ഭീഷിണി വിഷയമെന്ന് നാട്ടുകാർ കോടതിയുടെ നിലപാടിനെതിരെ പ്രതികരിച്ചു. തങ്ങൾ വീടിന്റെ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിയാണെന്ന് നാട്ടുകാർ മാധ്യമങ്ങളോടായി പറഞ്ഞു.


കാട്ടാനക്കലിയിൽ 46 ഓളം മനുഷ്യജീവനകൾ നഷ്ടമായിട്ടും മനുഷ്യൻറെ ജീവനും സ്വത്തിനും പരിഗണന നൽകാതെ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ അംഗീകരിക്കുവാൻ കഴിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. അതുകൊണ്ടുതന്നെ കാട്ടാനയെ പിടിച്ചു മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുവാൻ ആണ് മലയോരത്തിന്റെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.