മൂന്നാർ : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടനയെ മയക്കു വെടിവെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകൾ സജ്ജമാക്കി വനം വകപ്പ്. ആനയെ മാർച്ച് 25ന് മയക്കുവെടി വെച്ച് പിടികൂടുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചു. മുഴുവന്‍ ദൗത്യ സംഘവും എത്തിയതിന് ശേഷം മാർച്ച് 24ന് മോക് ഡ്രില്‍ നടത്തും. 26 അംഗ പ്രത്യേക ദൗത്യ സംഘത്തിനൊപ്പം നാല് കുംകി ആനകളും ദൗത്യത്തില്‍ പങ്കെടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിമന്റ്പാലത്തിന് സമീപം അരികൊമ്പനെ എത്തിച്ച് പിടികൂടാനാവുമെന്നാണ് പ്രതീക്ഷ. വിവിധ വകുപ്പുകളുടെ സഹകരണം ഏകോപിപ്പിക്കാന്‍ മാർച്ച് 21ന് ഉന്നതതല യോഗം ചേരും. 24ന് മോക് ഡ്രില്‍ നടത്തിയ ശേഷം, 25ന് മയക്ക് വെടി വെച്ച് പിടികൂടാന്‍ ശ്രമിക്കും. ശ്രമം വിജയകരമായില്ലെങ്കില്‍ അടുത്ത ദിവസം മാർച്ച് 26ന് വീണ്ടും ശ്രമിയ്ക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.


ALSO READ : Elephant Attack : വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്


ഇത്തവണ ദൗത്യം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വനം വകുപ്പ്. പിടികൂടാനായില്ലെങ്കില്‍ ജിഎസ്എം കോളര്‍ ഘടിപ്പിക്കും. സംസ്ഥാനത്തെ മറ്റ് മേഖലകളില്‍ നിന്നും വ്യത്യസ്ഥമായ പദ്ധതിയാണ് ചിന്നക്കനാലില്‍ വനം വകുപ്പ് ഒരുക്കുന്നത്. അരിയും ആട്ടയും പഞ്ചാസാരയും അടക്കമുള്ള പലചരക്ക് സാധനങ്ങളാണ് അരികൊമ്പന് ഏറെ പ്രിയങ്കരം. 


ആന പതിവായി എത്താറുള്ള സിമന്റ് പാലത്ത്, താത്കാലിക റേഷന്‍ കടയും, ആള്‍താമസം ഉണ്ടെന്ന പ്രതീതിയും ഒരുക്കി ഇവിടേക്ക് ഒറ്റയാനെ ആകര്‍ഷിക്കാനാണ് പദ്ധതി. ദൗത്യത്തിനായി വിക്രം എന്ന കുംകിയാനയെ ചിന്നക്കനാലില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ മറ്റ് മൂന്ന് കുംങ്കിയാനകളും ദൗത്യ സേനയും ജില്ലയില്‍ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.