മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം തുടരുന്നു. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃപ്പൂണിത്തുറ സ്ഫോടനം: മരണം രണ്ടായി; 4 പേർ അറസ്റ്റിൽ


നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണെന്നാണ് റിപ്പോർട്ട്. 200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയാണ്. മയക്കുവെടി വെച്ചാൽ മുത്തങ്ങയിലേക്ക് ആനയെ മാറ്റും.  ആന കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.


Also Read: ശനി അസ്തമയം: മാർച്ച് 18 വരെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ


ഇതിനിടയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് കർഷക സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ പിടികൂടാൻ വൈകുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.  ഈ സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.