Wayanad : വയനാട് മാനന്തവാടിയിൽ വയോധികന് കോവിഡ് വാക്സിൻ (COVID Vaccine) മാറി കുത്തിവെച്ചതായി പരാതി. ആദ്യ ഡോസ് കൊവാക്സിൻ (Covaxin) സ്വീകരിച്ച വയോധികന് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡ് (Covishield) വാക്സിൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണിയാരം സ്വദേശിയായ വയോധികനാണ് വാക്സിൻ മാറ്റി നൽകിയത്. ജൂൺ പത്തിന് കുറക്കൻമൂല പിഎച്ച്സിയിൽ നിന്ന് കൊവാക്സിൻ സ്വീകരിച്ച വയോധികൻ ഈ മാസം 23-ാം തിയതി കണിയാരത്തെ പള്ളിയിൽ വെച്ച് നടന്ന ക്യമ്പിൽ രണ്ടാം ഡോസായി സ്വാകരിച്ചത് കൊവിഷീൽഡ്. പിന്നീട് വീട്ടിലെത്തി വാക്സിൻ സർട്ടിഫിക്കേറ്റ് നോക്കിയപ്പോളാണ് വയോധികൻ രണ്ടാം ഡോസായി സ്വീകരിച്ചത് കൊവിഷീൽഡാണെന്ന് തിരിച്ചറിഞ്ഞത്.


ALSO READ : Moderna Covid Vaccine : യൂറോപ്യൻ രാജ്യങ്ങളിൽ മോഡേണ വാക്‌സിൻ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി


സംഭവമായി ബന്ധപ്പെട്ട് വയനാട് ജില്ല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. പരാതി ലഭിച്ചുയെന്ന് വിശദമായി സംഭവം അന്വേഷിക്കുമെന്ന് ഡിഎംഒ പ്രതികരിച്ചു. നിലവിൽ വാക്സിൻ മാറി സ്വീകരിച്ച വയോധികൻ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് ഡിഎംഒ അറിയിച്ചു.


ALSO READ : Covid 19 Delta Outbreak : കോവിഡ് രോഗബാധ കുറഞ്ഞതിനെ തുടർന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഒരുങ്ങി മെൽബൺ


നേരത്തെ ഇത്തരത്തിൽ ഉത്തർപ്രദേശിൽ വാക്സിനുകളിൽ തമ്മിൽ മാറി കുത്തിവെച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് രണ്ട് കമ്പിനികളുടെ വാക്സിൻ മാറി സ്വീകരിക്കുന്നത് പ്രശ്നമായി ബാധിക്കില്ലയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


ALSO READ : Covid Vaccination:സമ്പൂർണ വാക്‌സിനേഷന്‍ ലക്ഷ്യം കൈവരിച്ച് വയനാട്, കാസര്‍ഗോഡ് ജില്ലകള്‍


എന്നാൽ അവർ സമ്പൂർണമായി വാക്സിൻ സ്വീകരിച്ചു എന്ന് കരുതാൻ സാധിക്കില്ലയെന്നാണ് മെഡിക്കൽ വൃത്തങ്ങൾ അറിയിക്കുന്നത്. ഇങ്ങനെ വാക്സിൻ സ്വീകരിക്കുമ്പോൾ കോവിഡിൽ നിന്ന് കൃത്യമായി സുരക്ഷ ലഭിക്കില്ലയെന്ന് മെഡിക്കൽ വിദഗ്ധർ നിർദേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.