തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ വീണ്ടും കടന്നാക്രമിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വീണയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായാണ് കുഴൽനാടൻ ഇത്തവണ രം​ഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ പറയുന്ന  1.72 കോടി രൂപയേക്കാൾ വലിയ തുകയാണ് വീണ ഇതിനോടകം കൈപ്പറ്റിയതെന്നും, വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുറത്തെത്തിയാൽ കേരളം ഞെട്ടുമെന്നും കുഴൽനാടൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ സമൂ​ഹത്തിന് മുന്നിൽ എത്തിയിരിക്കുന്നത് ഒരു കമ്പനിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ്. എന്നാൽ ഇതിനേക്കാൾ എത്രയോ വലിയ തുകകളാണ് ഇതിനോടകം കൈപ്പറ്റിയതെന്നും കുഴൽനാടൻ ആരോപിച്ചു. ഇവിടെ വീണ നികുതി അടച്ചോ എന്നുള്ളതല്ല വിഷയം എന്നും കരിമണൽ കമ്പനിയിൽ നിന്നും അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തുമെന്നും പറഞ്ഞു.


ALSO READ: അയൽവാസിയുടെ സ്ഥലത്ത് ചെണ്ടുമല്ലി നട്ടു; പാലയൂരിലെ നിമലിൻറെ 30 സെൻറിലെ പൂക്കാലം, ചെണ്ടുമല്ലി ഹിറ്റ്


എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കള്ളപ്പണം കടലാസ് കമ്പനികൾ വഴി വെളുപ്പിക്കുകയാണെന്നും. തങ്ങളുടെ മുഖ്യസേവനം വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ആണെന്നാണ് എക്സാലോജിക് അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് അങ്ങനെയെങ്കിൽ, എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തെല്ലാം സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. വീണയും കമ്പനിയും എന്തുകൊണ്ടാണ് ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?’ – കുഴൽനാടൻ ചോദിച്ചു.


തന്റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് പറയണമെന്നും 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴൽനാടൻ ചോദിച്ചു. കരിമണൽ കമ്പനിയിൽനിന്ന് വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കോടികൾ വന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു.  ഐജിഎസ്ടി വിശദാംശങ്ങളും വീണയുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചാൽ സത്യമറിയാം. ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തിൽ നടക്കുന്നത് എന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. തന്റെ പോരാട്ടം അന്നു തുടങ്ങിയതാണെന്നും കുഴൽനാടൻ പറഞ്ഞു. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്.


അതാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും കുഴൽനാടൻ പറഞ്ഞു.  50 ലക്ഷം രൂപയുടെ നികുതി എന്നാൽ കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് ഒരു നക്കാപ്പിച്ച ആയിരിക്കാം. എന്നാൽ ഇവിടുത്തെ വിഷയം അതല്ല എന്നും മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളയുടെ യാഥാർത്ഥ്യം അറിഞ്ഞാൽ കേരളം ഞെട്ടുമെന്നും അത് ചർച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടുകയാണ് സിപിഎം ലക്ഷ്യം.  73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിച്ച കമ്പനിയെന്നാണ് കണക്കുകൾ പറയുന്നത്. ഇത്രയും വലിയ തുക നഷ്ടത്തിൽ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കിവരുന്നത് എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.