എംഎം മണിയുടെ മുഖം ചിമ്പാൻസിയുടേത് പോലെ, ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ എന്ന് കെ സുധാകരൻ
അത് തന്നെയാണ് അദ്ദേഹത്തിൻറെ മുഖം ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ എന്നും അത് അങ്ങനെ ആയതിന് തങ്ങളെന്ത് പിഴച്ചു
കണ്ണൂർ: എംഎം മണിയുടെ മുഖം ചിമ്പാൻസിയുടേത് പോലെയെന്ന് കെസുധാകരൻ. മഹിളാ കോൺഗ്രസ്സ് മാർച്ചിൽ ഫ്ലെക്സിൽ ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎം മണിയുടെ മുഖം വെച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുധാകരൻ.
അത് തന്നെയാണ് അദ്ദേഹത്തിൻറെ മുഖം ഒറിജിനൽ അല്ലാതെ കാണിക്കാൻ പറ്റുമോ എന്നും അത് അങ്ങനെ ആയതിന് തങ്ങളെന്ത് പിഴച്ചു എന്നും സൃഷ്ടാവിനോട് പറയുക അല്ലാതെ എന്താണെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ച മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മഹിളാകോൺഗ്രസ്സ് നടത്തിയ മാർച്ചിലെ ഫ്ലെക്സിലായിരുന്നു എംഎം മണിയുടെ ചിത്രം ചിമ്പാൻസിയുടേത് പോലെയാക്കിയത്.വടകര എം എൽ എ കെ കെ രമയ്ക്കെതിരെ മണി നടത്തിയ പരാമർശമായിരുന്നു വിവാദം.
ചിമ്പാൻസിയുടെ ചിത്രത്തിൽ മണിയുടെ ഫോട്ടോ ഒട്ടിച്ച് പ്രവർത്തകർ മാർച്ചിൽ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ ചിത്രം ഒഴിവാക്കുകയായിരുന്നു. അതേസമയം വിഷയത്തിൽ കേസെടുക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...