തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ മൊ​ബൈ​ല്‍ഫോ​ണും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വി​ല​ക്കി ഉ​ത്ത​ര​വ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ല്‍ അദ്ധ്യാപകര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 


സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊ​ബൈ​ല്‍ഫോ​ണ്‍ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പാണ് സ​ര്‍​ക്കു​ല​ര്‍ പുറത്തിറക്കിയിരുന്നത്. എ​ന്നാ​ല്‍ ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ല്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. 


പ്ര​വൃ​ത്തി​സ​മ​യ​ങ്ങ​ളി​ല്‍ അദ്ധ്യാപകര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്ന​താ​യും ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ പ്ര​ഥ​മാദ്ധ്യാപകര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.


വിദ്യാർഥികൾ മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന ഇതേ സർക്കുലറിൽ തന്നെയാണ്  ക്ലാസ് സമയത്ത് അദ്ധ്യാപകര്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്.