Model`s Accident Death : മോഡലുകളുടെ അപകടമരണം : കൊച്ചി കായലിൽ ഹാർഡ് ഡിസ്കിനായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു
അപകടം നടന്ന ദിവസം രാത്രി മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി (DJ Party) നടത്തിയ ഹോട്ടലിലെ സിസിടിവി ക്യാമറ (CCTV VIsuals) ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്കിനായി ആണ് തിരച്ചിൽ നടത്തിയത്.
Kochi : മുൻ മിസ് കേരളം അൻസി കബീറടക്കം (Ansi Kabeer) 3 പേർ അപകടത്തിൽ മരിച്ച സംഭവത്തിൽ കൊച്ചി കായലിൽ പൊലീസ് നടത്തി വന്ന തിരച്ചിൽ അവസാനിപ്പിച്ചു. അപകടം നടന്ന ദിവസം രാത്രി മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി (DJ Party) നടത്തിയ ഹോട്ടലിലെ സിസിടിവി ക്യാമറ (CCTV VIsuals) ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്കിനായി ആണ് തിരച്ചിൽ നടത്തിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജുവാണ് വിവരം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടലിലെ മറ്റ് സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കേസിന്റെ ഭാഗമാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ഇനി ശ്രമിക്കുകയെന്ന് സൂചനയുണ്ട്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
ALSO READ: Models Accident Death Case: ഹാർഡ് ഡിസ്കിനായി കൂടുതൽ തിരച്ചിലിന് സാധ്യത
കൊച്ചി കണ്ണംകോട് പാലത്തിന് സമീപം സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും ഹോട്ടലിലെ മറ്റ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. മാത്രമല്ല ഹാർഡ് ഡിസ്കിനോട് സാമ്യമുള്ള വസ്തു പ്രദേശത്ത് കണ്ടതായി മത്സ്യത്തൊഴിലാളികളും അറിയിച്ചിരുന്നു. ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല.
ALSO READ: Kochi accident | മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും
മൂന്ന് ദിവസത്തോളം തുടർന്ന് വന്ന തിരച്ചിലാണ് ഇന്ന് അവസാനിപ്പിച്ചത്. അഗ്നിരക്ഷാസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. ഇനി മറ്റ് തെളിവുകൾ ശേഖരിച്ച ശേഷം അന്വേഷണം ഉടൻ പൂർത്തിയാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്.
ALSO READ: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകടം; പോലീസിന് കൂടുതൽ ദൃശ്യങ്ങൾ കൈമാറി ഹോട്ടലുടമ
കേസിൽ ഒഴിവിൽ കഴിഞ്ഞിരുന്ന സൈജു തങ്കച്ചൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. ഇയാളെ പൊലീസ് സംഘം നിലവിൽ ചോദ്യം ചെയ്ത് വരികെയാണ്. മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ സൈജു പിന്തുടർന്നിരുന്നു. ആദ്യം സൈജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. സൈജു മുൻകൂർ ജാമ്യത്തിനായി ഹൈ കോടതിയെ സമീപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...