Mofia Suicide Case | എസ്പി ഓഫീസിന് മുൻപിൽ പ്രതിഷേധം, മൊഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
എസ്പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്ന് പതിനേഴ് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി: ഗാർഹിക പീഡനത്തെ (Domestic Violence) തുടർന്ന് മൊഫിയ ആത്മഹത്യ (Mofia Suicide Case) ചെയ്ത സംഭവത്തിൽ മൊഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു (Police Custody). പതിനേഴ് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രതിഷേധം കനത്തതിനെ തുടർന്ന് പിന്നീട് വിദ്യാർഥികളെ വിട്ടയച്ചു.
അതിനിടെ, കേസിൽ ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. എസ്പി ഓഫിസിന് സമീപം പോലീസ് മാർച്ച് തടഞ്ഞു. പോലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു.
അതേസമയം സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും രംഗത്തെത്തിയിരുന്നു. കേസിൽ സ്വമേധയ കേസെടുക്കുന്നതും പരിഗണനയിലുണ്ടെന്ന് സതീദേവി പറഞ്ഞു. മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
Also Read: Mofia Suicide Case | പ്രതിഷേധം കനക്കുന്നു, സിഐ സുധീറിന്റെ കോലം കത്തിച്ച് കോൺഗ്രസ്
ഭയമില്ലാതെ കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കയറിച്ചെല്ലാൻ സാധിക്കണമെന്നും സതീദേവി പറഞ്ഞു. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...