മോഹന്‍ ഭഗവത് പാലക്കാട് പതാക ഉയര്‍ത്തി
സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് നേതൃത്വം വീണ്ടും. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട് സ്വകാര്യ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാടുള്ള വ്യാസ വിദ്യാപീഠം സ്കൂളിലാണ് മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയത്.
പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് നേതൃത്വം വീണ്ടും. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട് സ്വകാര്യ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാടുള്ള വ്യാസ വിദ്യാപീഠം സ്കൂളിലാണ് മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയത്.
ഭരണഘടന രാജ്യത്തിന്‍റെ സംസ്കാരത്തിൽ അധിഷ്ഠിതമാണെന്ന് മോഹൻ ഭഗവത് പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് കർണികിയമ്മൻ കോവിൽ സ്‌കൂളിൽ ഭഗവത് ദേശീയ പതാക ഉയർത്തിയത് വൻ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥാപന മേധാവികൾ അല്ലാതെ മറ്റാരും ദേശീയ പതാക ഉയര്‍ത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഇറക്കിയത്. എന്നാല്‍, ഇത് അവഗണിച്ചു കൊണ്ടാണ് സ്കൂളിന്‍റെ നടപടി.
സ്വകാര്യ സ്കൂളുകള്‍ക്ക് സര്‍ക്കാരിന്‍റെ പ്രസ്തുത മാര്‍ഗനിര്‍ദേശം ബാധകമാകില്ലെന്നാണ് ആര്‍.എസ്.എസിന്‍റെ വാദം. പാലക്കാട് കർണകിയമ്മൻ സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂൾ മാനേജർക്കും ഹെഡ്മാസ്റ്റർക്കുമെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.