സ്വാതന്ത്ര്യദിനത്തില്‍ ചട്ടം ലംഘിച്ച് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് സിപിഎം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രകോപനപരമായ സമീപനം സ്വീകരിച്ച് കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ആര്‍എസ്എസ്-ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പ്ലാന്‍ ആണ് ഇതിനു പിന്നിലെന്നും സിപിഎം ആരോപിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ചട്ടം ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി മോഹന്‍ഭാഗവത്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ അനുമതി നിഷേധിച്ചതിനിടയിലാണ് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയത്. 


ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്‍റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ഒന്‍പത് മണിയോടെ അടുപ്പിച്ച് പതാക ഉയര്‍ത്തിയത്.


സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 


അതേസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ഭാഗവതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു