തിരുവനന്തപുരം: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത കായികതാരം പി ടി ഉഷയ്ക്കും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് മോഹൻലാലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് . നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി ടി ഉഷയ്ക്കും സംഗീത സംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . നിങ്ങൾക്ക് രണ്ടുപേർക്കും ആശംസകൾ നേരുന്നു എന്ന്  ഫേയ്സ്ബുക്കിൽ കുറിച്ചു . 


COMMERCIAL BREAK
SCROLL TO CONTINUE READING

പി ടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടിയും ഫേയ്സ്ബുക്കിൽ കുറിച്ചു . രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്ന് മമ്മൂട്ടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.കഴിഞ്ഞ ദിവസമാണ് കായികതാരം പി ടി ഉഷ,സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് . ശേഷം പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു .


ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയുന്നതാണ് . കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്ലറ്റുകളെ വാർത്തെടുക്കുന്നതിൽ അവരുടെ പ്രവർത്തനം പ്രശംസനീയമെന്നും മോദി ട്വിറ്ററിൽ കുറിച്ചു . ട്വിറ്ററിൽ പി ടി ഉഷയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഈ വാർത്ത പങ്കുവെച്ചത് .പി ടി ഉഷയ്ക്കും ഇളയരാജയ്ക്കും ഒപ്പം വി വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്ഡെ എന്നിവരും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.