തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ നല്ല കിടിലൻ മോരുകുടിക്കാൻ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ ഒരിടമുണ്ട്. മോഹൻസ് മോര് കടയിൽ സർബത്തും മോരുമാണ് സ്പെഷ്യൽ വിഭവം. ദിവസവും നൂറ് കണക്കിനാളുകൾ എത്തുന്ന ഇവിടെ മോരിനും സർബത്തിനും 25 രൂപയാണ് ഏർപ്പെടുത്തുന്ന നിരക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കേക്കോട്ടയ്ക്ക് സമീപം പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ തെക്കേയറ്റത്താണ് മോഹൻസ് മോരു കടയുള്ളത്. 15 വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ കടയിൽ മോരും സർബത്തും കുടിക്കാനായി ദിവസവും നിരവധി പേരാണ് എത്തുന്നത്. 25 രൂപ കൊടുത്താൽ ഒരു ഗ്ലാസ് മോര് കിട്ടും. പൊള്ളുന്ന ചൂടിൽ റോഡുവക്കിലൂടെ നടന്നു നീങ്ങുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഇവിടുത്തെ മോരും സർബത്തുമുൾപ്പടെയുള്ളവ. 



 


മോഹനൻ്റെ മരണശേഷം ഭാര്യ ശകുന്തളയാണ് കട നടത്തുന്നത്. കാന്താരിമുളക്, ഒടംകൊല്ലി മുളക്, ഇഞ്ചി, മല്ലിയില, കറിവേപ്പില, നല്ല കട്ടി തൈര് തുടങ്ങിയവ ചേർത്താണ് സംഭാരമുണ്ടാക്കുന്നത്. നറുനീണ്ടി സർബത്തിൻ്റെ രുചിക്കൂട്ടിലും വ്യത്യസ്തയുണ്ട്. തേനും, ഓറഞ്ചും, പഞ്ചസാരയും ഉൾപ്പടെയുള്ള വിഭവങ്ങൾ സർബത്തിൽ ഉൾപ്പെടും. എന്നാൽ, രൂചിക്കൂട്ടിൻ്റെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ശകുന്തള തയ്യാറല്ല. 


ഒരിക്കൽ ഇവിടെയെത്തി മോരും സർബത്തും കുടിക്കുന്നവർ വീണ്ടും എത്താറുണ്ടെന്നാണ് ശകുന്തള പറയുന്നത്. ആളുകൾക്ക് ഇഷ്ടപ്പെട്ട അളവിൽ സംതൃപ്തിയോടെ മോരും സർബത്തും വിതരണം ചെയ്യാനാണ് ഇഷ്ടമെന്ന് ശകുന്തള പറയുന്നു. കിള്ളിപ്പാലം പുത്തൻകോട്ട സ്വദേശിയായ ശകുന്തളയ്ക്ക് പൂർണ്ണ പിന്തുണയുമായി മക്കളായ വിമൽ മോഹനും വിഷ്ണു മോഹനും ഒപ്പമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.